പാറശാലയിൽ കാമുകൻ ഷാരോൺ രാജിനെ (23) കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്‌മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയിൽ ശിക്ഷാവിധിയിൽ വാദം നടക്കും. ശിക്ഷ പിന്നീടേ വിധിക്കൂ എന്നാണ് വിവരം.
കേസിൽ ഗ്രീഷ്‌മയും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവൻ നിർമല കുമാരൻ നായരും കുറ്റക്കാരെന്നു നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാൽ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.
ഗ്രീഷ്മയുടെ ശിക്ഷാ വിധി വൈകും

+ There are no comments
Add yours