പാലക്കാട് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
രണ്ടു ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്.
പെരുമാങ്ങോട് ക്ഷേത്രത്തിനു മുൻവശത്തെ ആൽമരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരവും വടുകനാംകുറുശ്ശിയിൽ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ ഗേറ്റിന്റെ പൂട്ടും തകർത്ത് അകത്തു കടന്നെങ്കിലും ഒന്നും ലഭിച്ചില്ല.


+ There are no comments
Add yours