തോക്കുമായി ഇരച്ചെത്തി; ബാങ്കിൽനിന്ന് കൊള്ളയടിച്ചത് 12 കോടി രൂപയും സ്വർണവും
കർണാടകയിലെ മംഗളൂരുവിൽ പട്ടാപകൽ വൻ ബാങ്ക് കവർച്ച. കൊട്ടേക്കാറിലെ സഹകരണ ബാങ്കിൽ നിന്നും കവർന്നത് 12 കോടി രൂപയും സ്വർണ്ണവും. ഇന്നലെ വൈകിട്ടോടെ ബാങ്കിലേക്ക് ഇരച്ചുകയറിയ 6 അംഗ സംഘം തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചത്. ബാങ്കിലെ CCTV പ്രവർത്തിക്കാത്ത സമയത്താണ് കവർച്ച എന്നതും ദുരൂഹതയേറുന്നു. കൊള്ള സംഘം കാറിൽ കേരള അതിർത്തിയിലേക്കാണ് പോയത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.


+ There are no comments
Add yours