സംസ്ഥാനത്ത് സ്വർണവില ഇന്ന് റെക്കോർഡ് നിരക്കിനടുത്ത് എത്തി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,600 രൂപയാണ്. 2024 ഒക്ടോബറിൽ ആണ് മുൻപ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില.
സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ

+ There are no comments
Add yours