Month: October 2026
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന് അപ്രധാന തസ്തിക; വനംമന്ത്രിയുടെ വാദം പൊളിയുന്നു
മുട്ടിൽ മരംമുറി കൊള്ള പുറത്തുകൊണ്ടുവന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പി. ധനേഷ് കുമാർ ഐ.എഫ്.എസിനെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റി. ധനേഷ് കുമാറിന് അർഹമായ പരിഗണന നൽകിയെന്ന വനംമന്ത്രി ഷിബു ബേബി ജോണിന്റെ അവകാശവാദം പൊളിക്കുന്നതാണ് ഈ [more…]
ക്രിസ്ത്യാനികളല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; ഛത്തീസ്ഗഡിൽ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ
മതപരിവർത്തനം ആരോപിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളും സംഘർഷങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ, ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പള്ളികൾക്ക് മുന്നിൽ സുരക്ഷാ മുൻകരുതലായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പള്ളിയിൽ പ്രവേശിക്കുക’ എന്നെഴുതിയ ബോർഡുകളാണ് [more…]
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. തെക്കൻ അതിർത്തി നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും, തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഡ്രോണുകളും [more…]
ബാങ്ക് പണിമുടക്ക്: എ.ടി.എം സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി എസ്.ബി.ഐ; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 30 ബുധനാഴ്ച വരെ നടക്കുന്ന ദേശവ്യാപക ബാങ്ക് പണിമുടക്ക് പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസമായി എ.ടി.എം സേവന നിരക്കുകൾ എസ്.ബി.ഐ ഒഴിവാക്കി. പണിമുടക്ക് ദിവസങ്ങളിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എം [more…]
ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: സി.പി.ഒ സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്തു
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) സബിത്തുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ മോഷ്ടിക്കപ്പെട്ട ഹാൻസ് ചാക്കുകൾ കണ്ടെടുത്തു. [more…]
ഇ-ചെലാനിൽ നിന്ന് നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കില്ല; വ്യാജ വാർത്തകൾ തള്ളി മോട്ടോർ വാഹന വകുപ്പ്
ഇ-ചെലാനുകളിൽ നിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത മാനിച്ച് ചിത്രങ്ങൾ ഒഴിവാക്കുന്നു എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രധാന പ്രചാരണം. [more…]
ചെയർമാൻ സ്ഥാനം വലിയ അംഗീകാരം; ചലച്ചിത്ര മേളകളിലെ പ്രവൃത്തി പരിചയം മുതൽക്കൂട്ടാകുമെന്ന് രവീന്ദ്രൻ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായതിനെ വലിയൊരു ദൗത്യവും അംഗീകാരവുമായി കാണുന്നുവെന്ന് നടൻ രവീന്ദ്രൻ. വിവിധ ഫിലിം ഫെസ്റ്റിവലുകളുടെ ഡയറക്ടറായി പ്രവർത്തിച്ചുള്ള പരിചയം പുതിയ സ്ഥാനത്ത് മുതൽക്കൂട്ടാകും. ചലച്ചിത്ര മേളകളുമായി തനിക്ക് 40 [more…]
ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ; ഭീകരവാദത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ഭീകരവാദ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് ഇന്ത്യയുടെ രൂക്ഷവിമർശനം. വർഷങ്ങളായി യു.എന്നിൽ നുണകൾ ആവർത്തിക്കുന്നതുകൊണ്ട് യാഥാർത്ഥ്യം മറച്ചുവെക്കാനാകില്ലെന്നും, പാകിസ്താന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം [more…]
കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂൾ പ്രതിസന്ധി: തിങ്കളാഴ്ച മുതൽ താൽക്കാലിക ക്ലാസുകൾ തുടങ്ങാൻ പഞ്ചായത്തിന്റെ നിർദേശം
ആലപ്പുഴ: കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് അധ്യയനം പ്രതിസന്ധിയിലായ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ നിർദേശം. പ്രശ്നപരിഹാരത്തിന് മന്ത്രി എം. ലിജു ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറ [more…]
എറണാകുളത്ത് 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേട്; കെ.എസ്.ഇ.ബി സ്ക്വാഡിന്റെ പരിശോധനയിൽ വൻ തട്ടിപ്പ് കണ്ടെത്തി
കൊച്ചി: എറണാകുളം ജില്ലയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ 3.14 കോടി രൂപയുടെ വൈദ്യുതി ദുരുപയോഗം കണ്ടെത്തി. ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി കൊല്ലം ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് (APTS) [more…]
