Category: News
News
ശബരിമല സ്വർണക്കവർച്ച കേസ്, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി…
കൊല്ലം വിജിലൻസ് കോടതിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി തള്ളിയത്. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളാണ് കോടതി ഇന്ന് പരിഗണിച്ചത്. മൂന്നുമാസമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ തെളിവുശേഖരണം [more…]
സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല – കെ.സി
സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല – കെ.സി ജോസ് കെ മാണിയെ യുഡിഎഫിൽ എത്തിക്കാൻ സോണിയ ഗാന്ധി ഇടപെട്ടെന്ന റിപ്പോർട്ടുകളെ പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കേരളമെന്നല്ല ഒരു സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് ചർച്ചകളിൽ സോണിയ [more…]
സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍…
സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍. തിയേറ്ററുകള്‍ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ [more…]
കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി…
കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും, വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം [more…]
കുന്നംകുളത്ത് അക്കിക്കാവില്‍ വീടിന് തീപിടിച്ചു. അടുക്കള ഭാഗത്ത് നിന്ന് തീ…ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുന്നംകുളത്ത് അക്കിക്കാവില്‍ വീടിന് തീപിടിച്ചു. ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്കിക്കാവ് തറമേല്‍ മാധവന്റെ വീട് ആണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ചു. [more…]
മകരവിളക്ക് ഇന്ന്; ദർശന പുണ്യത്തിനായി ഭക്തലക്ഷങ്ങൾ
ശബരിമലയിൽ മകരസംക്രമ പൂജയും മകരവിളക്കും ഇന്ന് ഉച്ചകഴിഞ്ഞ് 3.08 നാണ് മകരസംക്രമ പൂജ. ഉച്ചയ്ക്ക് 2.45 ന് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ [more…]
മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷം ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ വീണ്ടും പാക് ഡ്രോണുകൾ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള ഡ്രോണുകൾ വീണ്ടും നിരീക്ഷിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ മുമ്പ് സൈനിക മേധാവി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ നടന്നത്. രജൗരി മേഖലയിൽ സൈന്യം ഡ്രോണുകൾ [more…]
തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം.
തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലൻസ് കോടതിയിലാണ് വാജിവാഹനം നൽകിയിരിക്കുന്നത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. [more…]
വിചാരണ കോടതിയുടെ വിമർശനത്തില്‍ പ്രതികരിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി…
നടിയെ ആക്രമിച്ച കേസില്‍ 10 ദിവസം മാത്രമാണ് വിചാരണക്കിടെ ഹാജരായതെന്ന കോടതിയുടെ വിമർശനം നുണയാണെന്ന് മിനി പറഞ്ഞു. കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും, കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടി.ബി. [more…]
മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി… ശബരിമലയിൽ 429 കോടി രൂപയുടെ വരുമാനം…
ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായയാതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകരാണ് എത്തിയതെന്നും, 429 കോടി രൂപയുടെ വരുമാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ [more…]
