ശബരിമല സ്വർണക്കവർച്ച കേസ്, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി…

Estimated read time 0 min read

കൊല്ലം വിജിലൻസ് കോടതിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി തള്ളിയത്.

കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളാണ് കോടതി ഇന്ന് പരിഗണിച്ചത്.

മൂന്നുമാസമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

എന്നാൽ തെളിവുശേഖരണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് ജാമ്യം നിഷേധിച്ചത്.

+ There are no comments

Add yours