കൊച്ചി: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷ്ടിച്ച കേസിൽ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് എസ്.ഐ അനസിനെ അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരന്റെ മോഷണം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
എളമക്കര പൊലീസ് പിടികൂടിയ എം.ഡി.എം.എയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. ഇതിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ച ശേഷം ബാക്കിയുണ്ടായിരുന്ന 87 ഗ്രാം എം.ഡി.എം.എ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എസ്.ഐ അനസ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി തുറന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ എം.ഡി.എം.എയുടെ അളവിലും പാക്കറ്റിലെ സീലിലും കൃത്രിമം നടന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.




+ There are no comments
Add yours