ഇന്ത്യക്ക് ദയനീയ തോൽവി
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം ഇന്നിങ്സിൽ 340 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ പോരാട്ടം 155 റൺസിൽ അവസാനിച്ചു. 84 റൺസെടുത്ത യശസ്വി ജയസ്വാൾ ഒഴികെ പേരുകേട്ട മറ്റ് ഇന്ത്യൻ ബാറ്റർമാർക്ക് ഓസീസ് ബോളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ജയത്തോടെ ഓസീസ് പരമ്പരയിൽ 2-1ന് മുന്നിലെത്തി. കനത്ത തോൽവി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങളും തുലാസിലാക്കി


+ There are no comments
Add yours