കൊടുങ്ങല്ലൂർ താലപ്പൊലിയെ അപമാനിച്ച് സംസാരിച്ച സംവിധായകൻ കമൽ മാപ്പു പറയുക-BJP.

Estimated read time 1 min read

വർണ്ണക്കുട പരിപാടിയിൽ വച്ച് കൊടുങ്ങല്ലൂർ താലപ്പൊലിയെ അപമാനിച്ച് സംസാരിച്ച സംവിധായകൻ കമൽ മാപ്പു പറയുക-BJP.

ഇരിങ്ങാലക്കുട: അയ്യങ്കാവിൽ മന്ത്രി ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വർണ്ണക്കുട പരിപാടിയിൽ ഉത്ഘാടന പ്രസംഗത്തിൽ കൊടുങ്ങല്ലൂർ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന താലപ്പൊലിയെ അപമാനിച്ച സംവിധായകൻ കമൽ മാപ്പു പറയണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. ഒരുപാട് പേർ പങ്കെടുത്ത സംസ്ഥാന സർക്കാർ പിന്തുണയുള്ള പൊതുപരിപാടിയിൽ വച്ച് കൊടുങ്ങല്ലൂർ താലപ്പൊലിക്ക് പോകാൻ ഭയമാണെന്നും  അവിടുള്ളവർ എന്ത് പറയുമെന്നോ എങ്ങിനെ പ്രതികരിക്കുമെന്നോ അറിയില്ലെന്നും കമൽ പറഞ്ഞു. ഐക്യത്തിൻ്റേയും ആചാരത്തിൻ്റെയും ഒരുമയുടേയും ഉത്സവമായ കൊടുങ്ങല്ലൂർ താലപ്പൊലിയെക്കുറിച്ച് ഒരുമയുടെ ആഘോഷമന്ന് കൊട്ടിഘോഷിക്കുന്ന വർണ്ണക്കുട പരിപാടിയിൽ വച്ച് വെറുപ്പിൻ്റെ ഭാഷ ഉപയോഗിച്ച് സംസാരിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയത്  തിരുത്തണമന്നും ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

+ There are no comments

Add yours