ഉമ തോമസിന്റെ അപകടം: ഉണ്ടായത് ഗുരുതര വീഴ്ച.ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു

Estimated read time 1 min read

ഉമ തോമസിന്റെ അപകടം: ഉണ്ടായത് ഗുരുതര വീഴ്ച

ഉമ തോമസ് MLAയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും FIR രജിസ്റ്റർ ചെയ്‌തു. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്രപരിചണവിഭാഗത്തിൽ തുടരുന്നു.

ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കൽ സംഘം; മന്ത്രി പി രാജീവ്

കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ MLA ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്‌ടർമാരുടെ സംഘം കൊച്ചിയിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. റിനെയിൽ ഉള്ള ഡോക്ട‌ർമാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി. MLAയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.

+ There are no comments

Add yours