MLA ഉമ തോമസിന് അപകടത്തിൽ ഗുരുതരപരിക്ക്

Estimated read time 1 min read

MLA ഉമ തോമസിന് അപകടത്തിൽ ഗുരുതരപരിക്ക്

തൃക്കാക്കര എംഎൽഎ ഉമ തോമസിന് കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്ക്. സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കവെയാണ് അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. തലക്കും മൂക്കിനുമാണ് പരിക്കേറ്റത് എന്നാണ് വിവരം.

+ There are no comments

Add yours