വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു.

Estimated read time 1 min read

വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 26കാരനായ കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്.

ഡിസംബർ 25ന് ഇൻഡിഗോയുടെ 6E-1402 വിമാനത്തിൽ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. യാത്രക്കിടെ പുലർച്ചെ മൂന്ന് മണിയോടെ ഇയാൾ ശുചിമുറിയിലേക്ക് പോകുകയും അൽപ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്തു. തുടർന്ന് വിമനാത്തിലെ ജീവനക്കാർക്ക് സിഗരറ്റിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാരിലൊരാൾ ശുചിമുറിയിലെത്തി നോക്കിയപ്പോൾ അവിടെ സിഗരറ്റിൻ്റെ കുറ്റി കണ്ടെത്തി. തുടർന്ന് ഇവർ മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പുകവലിച്ചതായി ഇയാൾ സമ്മതിക്കുകയായിരുന്നു.

+ There are no comments

Add yours