മെഴുകുതിരിയിൽ നിന്നും പൊള്ളലേറ്റ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. മാള ഇക്കഴിഞ്ഞ നവ०ബർ 16 ന് മാള സെൻറ് സ്റ്റനിസ്ലാവോസ് ദേവലയത്തിൽ പ്രാർത്ഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും വസ്ത്രത്തിന് തീ പിടിച്ച് പൊള്ളലേറ്റ് ഗുരുതര പരിക്ക് പറ്റി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന മാള പാറേക്കാട്ടിൽ ജോസ്77 വെള്ളിയാഴ്ച രാവിലെ മരിച്ചു. ഇയാളുടെ ഭാര്യ കുറച്ചു മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. പ്രാർത്ഥിക്കുന്നതിനു വേണ്ടി ദേവലായത്തിൽ പോയതായിരുന്നു. . ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലു० പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലു० പ്രവേശിപ്പിച്ചു. മാള പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു० പോസ്റ്റ്മാർട്ടത്തിനു ശേഷം സ०സ്ക്കാര० ഇന്ന് ശനി വൈകീട്ട് മൂന്നിന് മാള സെൻറ് സ്റ്റനിസ്ലാവോസ് ദേവലയത്തിൽ. ഭാര്യ പരേതയായ മേരി. മക്കൾ വിബിൻ, റോബിൻ, വിബിത. മരുമക്കൾ ജിജൊ, ബിന്ദു, ജാസ്മിൻ. ലോട്ടറി വിൽപ്പനക്കാരനായിരുന്നു. പട० ജോസ്.
remesheledathee News
മാള പള്ളിയിലെ മെഴുകുതിരിയിൽ നിന്നും പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.

+ There are no comments
Add yours