രാജ്യത്ത് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർ ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം1,599 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഉടനീളം ഓഫർ ബാധകമായിരിക്കും. ആകാശ എയറിന്റെ www.akasaair.com- വഴിയോ, മൊബൈൽ ആപ്പിലൂടെയോ, യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 25 ശതമാനം വരെ കിഴിവ് ലഭിക്കും. 2024 ഡിസംബർ 31-നും 2025 ജനുവരി 3-നും ഇടയിൽ ആണ് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായി സാധിക്കുക. 2025 ജനുവരി 7 മുതലുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്.


+ There are no comments
Add yours