മാർക്കോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ ; കേസെടുത്ത് പൊലീസ്

Estimated read time 0 min read

മാർക്കോയുടെ വ്യാജ പതിപ്പ്; കേസെടുത്ത് പൊലീസ്

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം മാർക്കോ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് കേസ്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് വ്യാജൻ പ്രചരിപ്പിക്കുന്നത്. സിനിമാട്ടോഗ്രാഫ്,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

+ There are no comments

Add yours