43 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. മോദിക്ക് ഊഷ്മളമായ വരവേൽപാണ് ലഭിച്ചത്. കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്. 1983ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. നിരവധി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി കൂടികാഴ്ച നടത്തും.


+ There are no comments
Add yours