ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ ടാറിങ്. ദുരിതത്തിലായി വാഹന യാത്രക്കാർ

Estimated read time 1 min read

തൃശ്ശൂർ ആനമല അന്തർസംസ്ഥാന പാതയിൽ മതിയായ ക്രമീകരണങ്ങൾ ഒരുക്കാതെ ടാറിങ് നടത്തിയത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കിയതായി പരാതി. മണിക്കൂറുകളോളം ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ റോപ്പുമട്ടം മുതൽ കടമറ്റം വരെയുള്ള ഭാഗത്താണ് വാഹന നിയന്ത്രണം ഏർപ്പെടുത്താതെ ടാറിങ് പ്രവർത്തികൾ നടത്തിയത്.

സഞ്ചാരികളുടെ വാഹനങ്ങളും സ്വകാര്യ ബസുകളും മണിക്കൂറോളം റോഡിൽ കിടന്നു. വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. തോട്ടം തൊഴിലാളികളടക്കമുള്ള യാത്രക്കാരും വഴിയിൽപ്പെട്ടു. ടാറിങ് പ്രവർത്തികൾ നടക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്നാണ് പരാതി.

+ There are no comments

Add yours