വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു.

Estimated read time 0 min read

വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയതിൽ സംശയം



ഇടുക്കി കുമളിക്ക് സമീപം അമരാവതിയിൽ വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു. മറ്റൊരു ആടിന് പരുക്കേറ്റു. പുളിക്കൽ ജേക്കബിന്റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ആടുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ആടുകളുടെ കരച്ചിൽ കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് 2 എണ്ണത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.

+ There are no comments

Add yours