ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കാൻ 531 കോടിയോളം ചെലവഴിച്ച് നിർമ്മിച്ച റെയിൽപ്പാലത്തിൻ്റെ നിർമാണത്തിൽ വൻ ക്രമക്കേടെന്നു റിപ്പോർട്ട്(Indian Railway). പാലത്തിന്റെ ആസൂത്രണം മുതൽ പാളിച്ചകളുണ്ടായെന്നാണ് റെയിൽവേ സുരക്ഷാ കമ്മിഷണർ വ്യക്തമാക്കുന്നത്. സിആർഎസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാമ്പൻ പാലത്തിലെ കൂടുതൽ പരിശോധനകൾക്കായി റെയിൽവേ മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചു.
റെയിൽവേ ബോർഡിൻ്റെ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്‌ടർ (ബ്രിഡ്‌ജ്) ആർകെ ഗോയൽ സമിതിയുടെ അധ്യക്ഷനാകും. ആർഡിഎസ്ഒയുടെ പിഇഡി, ദക്ഷിണ റെയിൽവേയിലെ ചീഫ് ബ്രിഡ്‌ജ് എഞ്ചിനീയർ, ആർവിഎൻഎൽ ഡയറക്‌ടർ, ഒരു സ്വതന്ത്ര സുരക്ഷാ വിദഗ്ധൻ എന്നിവരുമടങ്ങുന്നതാണ് അഞ്ചംഗ സമിതി.


+ There are no comments
Add yours