വല്യേട്ടൻ റീ റിലീസ് തിയറ്ററുകളിൽ ആഘോഷമാക്കി ആരാധകർ
മമ്മൂട്ടിയുടെ ജനപ്രിയ വിജയ ചിത്രങ്ങളിൽ ഒന്നായ വല്യേട്ടന്റെ റീമാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2000 സെപ്റ്റംബർ 10 നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ റിലീസ്. ഓണം റിലീസ് ആയിരുന്നു ചിത്രം. രഞ്ജിത്തിൻ്റേതായിരുന്നു തിരക്കഥ. മോഹൻലാലിന്റെ വിജയ ചിത്രം നരസിംഹത്തിന് ശേഷം ഷാജി കൈലാസിൻ്റേതായി തിയറ്ററുകളിലെത്തുന്ന ചിത്രമായിരുന്നു വല്യേട്ടൻ. 24-ാം വർഷം പുതിയ ദൃശ്യ, ശ്രവ്യ മികവോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ ഷോകൾക്ക് മികച്ച ഒക്കുപ്പൻസിയാണ് ലഭിച്ചത്. പ്രേക്ഷകാവേശം വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


+ There are no comments
Add yours