ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ വൻ തിരക്ക്. വെള്ളിയാഴ്ച മാത്രം ആകെ 78,603 തീർത്ഥാടകരാണ് മലചവിട്ടി ദർശനം നടത്തിയത്. വെർച്വൽ ക്യൂ വഴി 53,895 പേരും, സ്പോട്ട് ബുക്കിങ്ങിലൂടെ 10,935 പേരും, മറ്റ് തീയതികളിലെ ബുക്കിങ് വഴി 8,535 പേരും എത്തിയതുൾപ്പെടെയാണിത്.
രാത്രി 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ മാത്രം 1,279 തീർത്ഥാടകരാണ് സന്നിധാനത്തേക്ക് പ്രവേശിച്ചത്. ഭക്തജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മുതലും സന്നിധാനത്തേക്ക് തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് അനുഭവപ്പെടുന്നത്.




+ There are no comments
Add yours