മഴ തിരിച്ചടിയായി; കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷകർ

Estimated read time 1 min read

കുട്ടനാട്: അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടർന്ന് കുട്ടനാട്ടിലെ നെൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. മഴ പെയ്തതോടെ നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകാത്തതാണ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കർഷകരുടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആശങ്ക.

കുട്ടനാട്ടിൽ ആകെ 42,000 മെട്രിക് ടൺ നെല്ലാണ് സംഭരിക്കാനുള്ളത്. എന്നാൽ ഇതിൽ 32,000 മെട്രിക് ടണ്ണോളം മാത്രമാണ് ഇതുവരെ സംഭരിച്ചിട്ടുള്ളത്. ബാക്കി നെല്ല് പാടശേഖരങ്ങളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. പ്രധാനമായും 32 മില്ലുകളാണ് കുട്ടനാട്ടിൽ നെല്ല് സംഭരണം നടത്തുന്നത്.

തോട്ടപ്പള്ളി, തകഴി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നെല്ല് കെട്ടിക്കിടക്കുന്നത്. 100 ഏക്കർ വിസ്തൃതിയുള്ള നാലുചിറ വടക്ക്-പടിഞ്ഞാറ് പാടശേഖരത്തിൽ മാത്രം രണ്ടാഴ്ചയിലധികമായി 20 ലോഡ് നെല്ലാണ് സംഭരിക്കാനാകാതെ കിടക്കുന്നത്.

+ There are no comments

Add yours