കൊച്ചി: എഡിഎം നവീൻ ബാബുവിൻ്റെ മര ണത്തിൽ സിബിഐ അന്വേഷണം ആവശ്യ പ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. നിലവി ലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയി ല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹർജി നല്കിയത്.
സിപിഎം നേതാവ് പ്രതിയായ കേസിൽ പോ ലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് ക രുതാനാകില്ല. ഭരണതലത്തിൽ അടക്കം പ്ര തിയായ സിപിഎം നേതാവിന് വലിയ സ്വാധീ നമുണ്ട്. അതിനാൽ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഏജൻസി അന്വേഷിച്ച് നീതി നൽക ണമെന്നാണ് കുടുംബം ഹർജിയിൽ ആവശ്യ പ്പെടുന്നത്.
സിപിഎം നേതാവ് പ്രതിയായ പോലീസിന്റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളി വു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കു ടുംബം ഹർജിയിൽ ആശങ്കപ്പെടുന്നു. ഹർജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരി ഗണിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ, നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യ പ്പെട്ട് കുടുംബം നല്‌കിയ ഹർജി വിധി പറയാ ൻ മാറ്റിയിരുന്നു. അടുത്തമാസം മൂന്നിനായി രിക്കും വിധി പ്രസ്‌താവിക്കുക.


+ There are no comments
Add yours