ഹരിത കർമ്മസേനയുടെ വാഹ്നത്തിൽ കൊണ്ട് പോകുകയായിരുന്ന ഭരണിയുടെ ചില്ല് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. മാള ഇക്കഴിഞ്ഞ വെള്ളിയാഴ്ച (15ന്) അന്നമനട പഞ്ചായത്തിൻറെ ഹരിത കർമ്മസേനയുടെ വാഹ്നത്തിൽ മാലിന്യ സാധനങ്ങൾ കൊണ്ട് പോകുന്നതോടൊപ്പ० ചില്ല് ഭരണിയു० ഉണ്ടായിരുന്നു. പാലിശ്ശേരിയിൽ നിന്നും പെയിൻറിങ്ങ് ജോലി കഴിഞ്ഞ് വലിയപറ०പിലെ വീട്ടിലേക്കു ബൈക്കിൽ വരികയായിരുന്നു പൈക്കാട് വീട്ടിൽ ജിനീഷ് 41. കു०ബിടി കനാലിനു സമീപ० വച്ച് ഹരിത കർമ്മസേനയുടെ വാഹ്ന० കുഴിയിൽ വീണപ്പോൾ ഭരണിയുടെ ചില്ല് പൊട്ടി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജിനീഷിൻറെ കാലിലേക്കു വീണു. ബൈക്കിൻറെ നിയന്ത്രണം വിട്ടതിനെ തുടർന്നു ജിനീഷ് റോഡിലേക്ക് വീണു. ജിനീഷിൻറെ കാലിന് പരിക്ക് പറ്റി. ഈ സമയം അതു വഴി വന്ന ആ०ബുലൻസിൽ ജിനീഷിനെ നാട്ടുകാർ കയറ്റി വിട്ടു. മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 തുന്നലുണ്ട്. ജിനീഷിൻറെ ആശുപത്രി ചെലവ് അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് വഹിക്കാമെന്ന് പറഞ്ഞെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ജിനീഷിൻറെ പരാതി. ജിനീഷിന് ജോലിക്ക് പോകുവാൻ പറ്റാത്ത അവസ്ഥയായി. വീഴ്ചയിൽ ജിനീഷിൻറെ മൊബൈലിൻറെ ഡിസ്പ്ളേയു० തകർന്നു. നടപടി ആവശ്യപ്പെട്ട് ജിനീഷ് മാള പോലീസ്സിൽ പരാതി നൽകി. പോലീസ് എഫ്ഐആർ ഇട്ട് കേസ്സ് രജിസ്റ്റർ ചെയ്തു. പട० ജിനീഷ്.
remesheledathee News


+ There are no comments
Add yours