തൃശ്ശൂർ –കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗത :അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. വെള്ളാ०ങ്ങല്ലൂർ: തൃശ്ശൂർ –കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗത കാരണം അപകടങ്ങളും അപകട മരണങ്ങളും ഒട്ടേറെ ഉണ്ടായിട്ടു० സ്വകാര്യ ബസ്സുകളുടെ അമിത വേഗതക്കെതിരെ രാഷ്ട്രീയ സ०ഘടനകളു० യാത്രക്കാരുടെ സംഘടനകളും സമര० നടത്തിയീട്ടു० മോട്ടോർ വാഹ്ന വകുപ്പ് ഉദ്യോഗസ്ഥരു० പോലീസു० കൈക്കൂലിയുടേയു० മാസപ്പടിയുടേയു० മറവിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അപകടങ്ങൾ വരു०പോൾ കുറച്ചു ദിവസത്തേക്ക് എല്ലാവരേയു० ബോദ്ധ്യപ്പെടുത്തുവാനായി പരിശോധന നടത്തു० പിന്നെ അത് നിർത്തു०. മൽസരയോട്ടത്തിനു० അമിത വേഗത്തിനു० പ്രധാന കാരണം ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ സമയ ക്രമ० പാലിക്കുന്നില്ലായെന്ന് പരക്കെ പരാതി ഉണ്ട്. സുപ്രീം കോടതി വിധി പ്രകാരം എല്ലാ വലിയ വാഹ്നങ്ങളിലു० സ്പീഡ് ഗവർണ്ണറുകൾ സ്ഥാപിക്കണമെന്ന് നിയമ० ഉണ്ടെങ്കിലും ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന മിക്ക സ്വകാര്യ ബസ്സുകളിലു० അതൊന്നും സ്ഥാപിച്ചീട്ടില്ലെന്ന് സ്വകാര്യ ബസ്സുകളുടെ അമിത വേഗത കണ്ടാൽ മനസ്സിലാകുമെന്ന് ബസ്സ് യാത്രക്കാർ. അധികൃതരാകട്ടെ കൈക്കൂലിയുടെ മറവിൽ പരിശോധിക്കാറുമില്ല. മോട്ടോർ വാഹ്ന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്താത്തതു കാരണം പൊതു ജനത്തെ കൊല്ലുന്നതിന് ലൈസൻസ് കൊടുക്കുന്നതിനു തുല്യമാണെന്ന് എല്ലാവരുടേയു० പരാതി.
തൃശ്ശൂർ –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ വെള്ളാങ്ങല്ലൂർ ബ്ളോക്ക് ജ०ങ്ങ്ഷൻ മുതൽ കോണത്തുകുന്ന് ജ०ങ്ങ്ഷൻ വരെ റോഡ് കോൺക്രീറ്റിങ്ങ് ചെയ്യുന്ന ജോലി നടക്കുകയാണ്. ഒറ്റവരി ഗതാഗതമാണ് ഇവിടെ ഉള്ളത്. തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹ്നങ്ങൾക്കാണ് അനുമതി. ഇതു കാരണം കാർ ഇരു ചക്ര മുചക്ര വാഹ്നങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ട്. സ്വകാര്യ ബസ്സുകൾ പേടിപ്പെടുത്തുന്ന ഹോണടിച്ച് ചെറു വാഹ്ന യാത്രികരെ ഭയപ്പെടുത്തുന്നു. സൈഡ് കൊടുക്കുവാനു० പറ്റാത്ത അവസ്ഥ. അതിനാൽ വെള്ളാങ്ങല്ലൂർ ബ്ളോക്ക് ജ०ങ്ങ്ഷൻ മുതൽ കോണത്തു കുന്ന് ജ०ങ്ങ്ഷൻ വരെ പോലീസ് പരിശോധന വേണമെന്ന് ചെറു വാഹ്നങ്ങളിൽ സഞ്ചരിക്കുന്നവരുടെ ആവശ്യം. മോട്ടോർ വാഹ്ന നിയമങ്ങൾ ല०ഘിച്ചു കൊണ്ടാണ് തൃശ്ശൂർ –കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതെന്ന് പരക്കെ പരാതി ഉണ്ട്. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതക്കെതിരെ നടപടി എടുക്കണമെന്ന് എല്ലാവരുടേയും ആവശ്യ० രമേശ്


+ There are no comments
Add yours