ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇ.ഡി റെയ്ഡ്

Estimated read time 1 min read

കൊച്ചി: ഫെമ (FEMA), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പി.എം.എൽ.എ (PMLA) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെയും അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് നീക്കം. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സമഗ്രമായ റിപ്പോർട്ട് പുറത്തുവിടുമെന്ന് ഇ.ഡി അറിയിച്ചു.

+ There are no comments

Add yours