ഒന്നാം തീയതിയിലെ ‘ഡ്രൈ ഡേ’ ടൂറിസം മേഖലയ്ക്ക് തിരിച്ചടി; 50,000 രൂപ ഫീസ് ഈടാക്കുന്നതിനെയും വിമർശിച്ച് മുഖ്യമന്ത്രി

Estimated read time 1 min read

തിരുവനന്തപുരം: ഇംഗ്ലീഷ് മാസം ഒന്നാം തീയതി മദ്യവിൽപ്പന വിലക്കുന്ന ‘ഡ്രൈ ഡേ’ സമ്പ്രദായം ടൂറിസം മേഖലയ്ക്ക് എതിരാണെന്ന നിലപാടുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്നലെ ചേർന്ന നിയമസഭയുടെ ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ മദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യവെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡ്രൈ ഡേ ദിനത്തിൽ ടൂറിസം മേഖലയിലെ വിവിധ പരിപാടികളിൽ മദ്യം വിളമ്പുന്നതിനായി 50,000 രൂപ ഫീസ് ഈടാക്കുന്ന രീതിയെയും മുഖ്യമന്ത്രി വിമർശിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ചട്ടഭേദഗതി പ്രകാരം, നിശ്ചിത ഫീസ് എക്സൈസിൽ അടച്ച് ബാറുടമകൾക്ക് ഒന്നാം തീയതിയിലെ ഇവന്റുകളിൽ മദ്യം വിളമ്പാൻ ഇളവ് നൽകിയിരുന്നു. എന്നാൽ ഇതിനായി എന്തിനാണ് 50,000 രൂപ ഈടാക്കുന്നതെന്ന്, ധനകാര്യ സബ്ജക്ട് കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചു.

ഒന്നാം തീയതി മദ്യം വിലക്കുന്നത് വിവാഹങ്ങൾ, കോൺഫറൻസുകൾ, മറ്റ് പ്രധാന പരിപാടികൾ എന്നിവ ഉൾപ്പെടുന്ന ‘മൈസ് ടൂറിസത്തെ’ (MICE Tourism) ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

+ There are no comments

Add yours