‘ഫേസ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യം, എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല’
നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉയർത്തിയ ചോദ്യം ചർച്ചയാവുന്നു. ഫേസ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ട് പൊലീസിൽ പരാതി പറയാൻ പോകാനായില്ല. 8 വർഷം വൈകിയതെന്താണെന്നും ആയിരുന്നു കോടതിയുടെ ചോദ്യം. ചില സന്ദർഭങ്ങളിൽ ഭയം മൂലം പരാതിപ്പെടാത്തതാവാമെന്നും പരാതിപ്പെടാൻ മാനസികമയി സജ്ജമാകാൻ സമയമെടുക്കുമെന്നുമാണ് പലരും അഭിപ്രായം ഉയർത്തുന്നത്.


+ There are no comments
Add yours