കീർത്തി സുരേഷ് വിവാഹിതയാകുന്നു
കീർത്തി സുരേഷ് വിവാഹിതയാകുന്നു. വരൻ ബാല്യകാലസുഹൃത്ത് ആന്റണി ആണ്. ദീർഘകാലമായി ഇവർ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. വിവാഹം അടുത്ത മാസം 11ന് ഗോവയിൽ വച്ചായിരിക്കും നടക്കുക. കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം ബേബി ജോൺ പ്രദർശനം നടത്താനിരിക്കെയാണ് വിവാഹ വാർത്ത പുറത്തു വരുന്നത്. കുടുംബം വിവാഹ വാർത്തയിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


+ There are no comments
Add yours