മഅദനിയുടെ വീട്ടിൽ മോഷണം നടത്തിയ ഹോം നഴ്സ് പിടിയിൽ

Estimated read time 0 min read

മഅദനിയുടെ വീട്ടിൽ മോഷണം

അബ്ദുൾ നാസർ മഅദനിയുടെ വീട്ടിൽ മോഷണം നടത്തി മുങ്ങിയ ആൾ പിടിയിൽ. ഹോം നഴ്സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാനാണ് എളമക്കര പൊലീസിൻ്റെ പിടിയിലായത്. നാല് പവനിലധികം സ്വർണവും പണവുമാണ് ഇയാൾ മോഷ്ടിച്ചത്. മഅദനിയുടെ വീട്ടിൽ നാല് മാസമായി ഹോം നഴ്സായി ഇയാൾ ജോലി ചെയ്ത് വരികയായിരുന്നു. മഅദനിയുടെ മകന്റെ പരാതിയിൽ കേസെടുത്ത എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

+ There are no comments

Add yours