കാസർഗോഡ്: സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കി ഉക്കിനടുക്കയിലുള്ള കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിലെ ഒ.പി സേവനം താൽക്കാലികമായി നിർത്തിവെച്ചു. ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നോട്ടീസിലൂടെ അറിയിച്ചു.
എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പോസ്റ്റിംഗ് പഠനവുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നാല് വർഷമായി മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിലായിരുന്നു ഒ.പി പ്രവർത്തിച്ചിരുന്നത്. ദിവസേന മുന്നൂറിലധികം രോഗികളാണ് ചികിത്സയ്ക്കായി ഈ സേവനത്തെ ആശ്രയിച്ചിരുന്നത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ച് മടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഒ.പി നിർത്തലാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.




+ There are no comments
Add yours