സിപിഎം നേതാവിനെ വെട്ടിക്കൊന്നു
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ CPIM നേതാവിനെ വെട്ടിക്കൊന്നു. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമിനേനി രാമറാവുവാണ് കൊല്ലപ്പെട്ടത്. രാമറാവുവിനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം പൊലീസ് കമ്മീഷണർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളാണെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും CPM ആവശ്യപ്പെട്ടു.



+ There are no comments
Add yours