10 വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഇന്ത്യ
ഇന്ത്യയും അമേരിക്കയും 10 വർഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്സെത്ത് എന്നിവരുടെ നേതൃത്വത്തിൽ മലേഷ്യയിലാണ് കരാർ ഒപ്പിട്ടത്. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരത്തിൽ US സമ്മർദ്ദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ധാരണ. “US-ഇന്ത്യ പങ്കാളിത്തത്തിന് പുതിയ യുഗത്തിന് തുടക്കമിട്ടു,” എന്ന് രാജ്നാഥ് സിംഗ് പ്രസ്താവിച്ചു.



+ There are no comments
Add yours