ഇന്ത്യക്ക് തോൽവി
ഓസീസിനെതിരായ 2-ാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി. 4 വിക്കറ്റിൻ്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യക്ക് 18.4 ഓവറിൽ 125 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. 68 റൺസ് നേടിയ അഭിഷേക് ശർമ മാത്രമേ അൽപമെങ്കിലും പിടിച്ചിനിന്നുള്ളൂ. മറുപടി ബാറ്റിംഗിൽ 13.2 ഓവറിൽ ഓസീസ് അനായാസം ലക്ഷ്യം കണ്ടു. 46 റൺസ് നേടിയ മിച്ചൽ മാർഷാണ് ഓസീസിന്റെ ടോപ്പ് സ്കോറർ.



+ There are no comments
Add yours