മലപ്പുറം: എടക്കര പാലാട് ഗൈഡൻസ് പബ്ലിക് സ്കൂളിൽ തീപിടിത്തം. ഇന്ന് രാത്രി ഏഴരയോടെ സ്കൂളിലെ സ്റ്റോർ റൂമിലാണ് തീ പടർന്നുപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റോർ റൂമിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. സ്കൂളിലെ സോളാർ അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ സ്റ്റോർ റൂമിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
രാത്രിയായതിനാൽ വിദ്യാർത്ഥികളോ ജീവനക്കാരോ സ്കൂളിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.




+ There are no comments
Add yours