നോൺ-വെജ് ബിരിയാണി നൽകി; ഹോട്ടലുടമയെ വെടിവെച്ച് കൊന്നു
വെജിറ്റബിൾ ബിരിയാണിക്ക് പകരം നോൺവെജ് ബിരിയാണി നൽകിയതിന് ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. കാൻകെ പിത്തോറിയ റോഡിലുള്ള ഹോട്ടൽ ഉടമ വിജയ് കുമാർ നാഗാണ് മരിച്ചത്. ശനിയാഴ്ച്‌ച രാത്രി പാർസൽ വാങ്ങിപോയ ഉപഭോക്താവ് കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തി അത് നോൺവെജ് ബിരിയാണിയാണെന്ന് ആരോപിക്കുകയും ഉടമയ്ക്ക് നേരെ വെടി ഉതിർത്ത് ഓടിപോകുകയുമായിരുന്നു. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്
വെജിറ്റബിൾ ബിരിയാണിക്ക് പകരം നോൺവെജ് ബിരിയാണി നൽകിയ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു.

+ There are no comments
Add yours