മൺവിളയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു, യുവാവിന് ഗുരുതര പരിക്ക്; സിഗരറ്റിൽ നിന്ന് തീപടർന്നെന്ന വാദത്തിൽ ദുരൂഹതയെന്ന് പൊലീസ്

Estimated read time 0 min read

തിരുവനന്തപുരം: മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മൺവിള സ്വദേശിയായ സുജിത്തിനാണ് പൊള്ളലേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുജിത്തിന് പുറമെ ഭാര്യയും അമ്മയും സഹോദരനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവരുടെ മേൽക്കൂര ഷീറ്റിട്ട വീട് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. സിഗരറ്റ് കത്തിക്കുന്നതിനിടെ തീപ്പെട്ടി കൊള്ളിവീണ് തീ പടർന്നതാണെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം.

എന്നാൽ വീട്ടുകാരുടെ ഈ വാദം പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. സിഗരറ്റ് കത്തിച്ച തീപ്പൊരിയിൽ നിന്ന് വീട് പൂർണ്ണമായും കത്തിനശിക്കുന്ന തരത്തിലേക്ക് തീ പടർന്നതിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെ നടത്തി വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

+ There are no comments

Add yours