ഇന്ന് ദീപാവലി
ഇന്ന് ദീപാവലി. ഹൈന്ദവ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്നാണിത്. രാവണനെ പരാജയപ്പെടുത്തി രാമൻ അയോധ്യയിലേക്ക് തിരികെ വന്ന ദിവസം വീടുകൾ ദീപാലംകൃതമാക്കി രാമനെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. ഗുജറാത്തിൽ കച്ചവടക്കാർക്കും വ്യവസായികൾക്കും ഇത് പുതുവർഷമാണ്. പശ്ചിമ ബംഗാളിലും ഒഡിഷയിലും ഇന്ന് കാളി ദേവിയെ പൂജിക്കും. തെക്കേന്ത്യയിൽ കൃഷ്ണൻ നരകാസുരനെ വധിച്ചതിനാണ് ആഘോഷിക്കുന്നത്.



+ There are no comments
Add yours