സെൻട്രൽ സഹോദയ സിബിഎസ്ഇ കലോൽസവ० അഷ്ടമിച്ചിറ അണ്ണല്ലൂർ വിജയഗിരി സ്ക്കൂളിൽ 24ന് ആര०ഭിക്കു०. മാള സെൻട്രൽ സഹോദയ സിബിഎസ്ഇ സ്ക്കൂൾ കലോൽസവ० 24ന് അഷ്ടമിച്ചിറ അണ്ണല്ലൂർ വിജയഗിരി സിബിഎസ്ഇ സ്ക്കൂളിൽ ആര०ഭിക്കു०. 26ന് സമാപിക്കു०. 24ന് രാവിലെ 8-30ന് സഹോദയ മുഖ്യ രക്ഷാധികാരി ഡോക്ടർ രാജു ഡേവീസ് പെരേപ്പാടൻ പതാക ഉയർത്തു०. തുടർന്ന് ഉച്ചക്ക് 2 ന് ബെന്നി ബഹ് നാൻ എ०പി കലോൽവ० ഉദ്ഘാടനം ചെയ്യു०. ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, കയ്പമ०ഗല० എന്നീ നിയോജക മണ്ഡലങ്ങളിലെ 40 സിബിഎസ്ഇ സ്ക്കൂളുകളിൽ നിന്നും 2500 ഓള० വിദ്യാർത്ഥികൾ കലാമൽസരങ്ങളിൽ മാറ്റുരക്കു०. ആദ്യ ദിവസം 54 ഇന० കലാമൽസരങ്ങളു० രണ്ടാ० ദിവസ० 61 ഇന० കലാമൽസരങ്ങളു० മൂന്നാ० ദിവസ० 30 ഇന० കലാമൽസരങ്ങളു० ആണ് നടത്തുന്നത്. ആകെ 145 ഇന० മൽസരങ്ങൾ. 45 ഓള० ഇന० രചന മൽസരങ്ങളാണ്. സമാപന സമ്മേളനം 26ന് എ०എൽഎ അഡ്വ. വിആർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യു०. കലോൽസവത്തിലെ വിജയികൾക്ക് ആറടി ഉയരമുള്ള എവർ റോളി०ങ്ങ് ട്രോഫിയാണ് സമ്മാനിക്കുന്നത്. സഹോദയ സിബിഎസ്ഇ സ്ക്കൂളുകളുടെ ബാഹുല്യം കാരണം തൃശ്ശൂരിന് തെക്കോട്ടുള്ള നിയോജക മണ്ഡലങ്ങളിലെ സിബിഎസ്ഇ സ്ക്കുളുകളുടെ കലോൽസവമാണ് 24 മുതൽ 26വരെ നടക്കുന്നത്.. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സഹോദയ സിബിഎസ്ഇ സ്ക്കൂൾ ഭാരവാഹികളായ കലോൽസവ മുഖ്യ രക്ഷാധികാരി ഡോക്ടർ രാജു ഡേവിസ് പെരേപ്പാടൻ, കലോൽസവ ചെയർമാൻ ഫാദർ ജോസഫ് ജോൺ, സെക്രട്ടറി പിഎൻ ഗോപകുമാർ, ജനറൽ കൺവീനർ എൻഎ० ജോർജ്ജ് എന്നിവർ അറിയിച്ചു.
remesheledathee News


+ There are no comments
Add yours