
എഡിഎം നവീൻ ബാബു മരിച്ച കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യഹർജി നൽകി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ തലശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.
തനിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി. കേസിൽ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാൽ അറസ്റ്റ് തടയണമെന്നും ഹർജിയിൽ ദിവ്യ ആവശ്യപ്പെടുന്നു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് കണ്ണൂർ കലക്ടറാണ്. കലക്‌ടറേറ്റിൽ മറ്റൊരു പരിപാടിയിൽ സംബന്ധിക്കുമ്പോഴാണ് കലക്ടർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോൾ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കലക്ടറാണ്.


+ There are no comments
Add yours