പാപ്പരത്ത നടപടികൾ ഒഴിവാക്കാൻ ഇന്ത്യ വിട്ടുവെന്ന ഊഹാപോഹങ്ങൾ തള്ളി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നുവെന്ന് ആളുകൾ കരുതുന്നത് വളരെ ദൗർഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു വർഷത്തേയ്ക്ക് ദുബായിൽ വന്നതാണ്. താൻ ഒളിച്ചോടിയിട്ടില്ലെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.
നാല് വർഷത്തിനിടെ നടത്തിയ ആദ്യ വെർച്വൽ വാർത്താസമ്മേളനത്തിലായിരുന്നു താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ബൈജു രവീന്ദ്രൻ തള്ളിയത്. ഇന്ത്യയിലേക്ക് മടങ്ങി വരാനാണ് തീരുമാനമെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു. തന്റെ സാന്നിധ്യത്തിൽ സ്റ്റേഡിയങ്ങൾ നിറയുന്ന സാഹചര്യം തിരിച്ചുവരും. അതേസമയം, മടങ്ങിവരാനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.
ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ പ്രതികരണം പുറത്ത്

+ There are no comments
Add yours