ഷാജൻ സ്കറിയ കുരുക്കിൽ; പരാതി നൽകി മലയാള നടി
യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ആലുവ സ്വദേശിയായ സിനിമ നടി നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഓൺ ലൈൻ പോർട്ടലിലൂടെ വാർത്ത നൽകിയെന്നാണ് കേസ്. കൂടാതെ 2 യുട്യൂബർമാർക്കെതിരേയും കേസുണ്ട്. സിനിമ താരങ്ങൾക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് കഴിഞ്ഞ മാസമാണ് നടി രംഗത്തുവന്നത്.
ഷാജൻ സ്കറിയ കുരുക്കിൽ;

+ There are no comments
Add yours