
ക്രൂര കൊലപാതകം; ജിം ട്രെയ്ന്റെ വെട്ടിക്കൊലപ്പെടുത്തി
ആലുവ ചുണങ്ങംവേലിയിൽ ആണ് നാടിനെ ഞെട്ടിച്ച കൊലപാതകം. ജിം ട്രെയ്നറായ സാബിത്തിനെ സുഹൃത്തും ജിം ട്രെയ്നറുമായ വ്യക്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി പിടിയിലായി. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. സാബിത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.


+ There are no comments
Add yours