സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാർത്ഥികളുടെ കാലിലെ തൊലി അടർന്നുമാറി.

Estimated read time 0 min read

ഷൂ ഇല്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓടി; കുട്ടികളുടെ കാലിലെ തൊലി അടർന്നു

തിരുവനന്തപുരം കണിയാപുരം ഉപജില്ല
കായികമേളക്കിടെയാണ് സംഭവം. മേളക്കിടെ
സ്പൈക്ക് ഷൂവില്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാർത്ഥികളുടെ കാലിലെ തൊലി അടർന്നുമാറി. മത്സരത്തിനിറങ്ങിയ 3 കുട്ടികൾക്കാണ് പരിക്ക്. കുട്ടികൾക്ക് ആറ്റിങ്ങൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി. സ്കൂൾ അധികൃതരാണ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഉപകരണങ്ങൾ നൽകേണ്ടിയിരുന്നതെന്നാണ് സംഘാടക സമിതി പറയുന്നത്

+ There are no comments

Add yours