ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിൽ പുതിയ ഐടി കെട്ടിടം. മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി

Estimated read time 0 min read

കൊച്ചി പഴയ കൊച്ചിയല്ല; പുതിയ ഐടി ടവർ വരുന്നു

കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിൽ പുതിയ ഐടി കെട്ടിടം (ഇൻഫോപാർക്ക് ടവർ) നിർമിക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിലെ 88 സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക. ഐടി, ഐടി അനുബന്ധ മേഖലകളിലായി 2,000ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

+ There are no comments

Add yours