MLAമാർക്ക് സസ്പെൻഷൻ
നിയമസഭയിലുണ്ടായ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ MLAമാരെ സസ്പെൻഡ് ചെയ്ത് സ്പീക്കർ. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ M വിൻസെൻ്റ്, അങ്കമാലി MLA റോജി M ജോൺ എന്നിവർക്കാണ് സസ്പെൻഷൻ. നിയമസഭയിൽ പ്രതിപക്ഷം അക്രമം നടത്തിയെന്നും, മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നും ആരോപിച്ചാണ് നടപടി. പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി MB രാജേഷാണ് സസ്പെൻഷൻ പ്രമേയം സഭയിൽ വായിച്ചത്.



+ There are no comments
Add yours