നഗ്നനാക്കി കെട്ടിയിട്ട് കഴുത്തറുത്തു; നടൻ കൊല്ലപ്പെട്ടത് ദാരുണമായി
അമിതാഭ് ബച്ചൻ്റെ സിനിമയായ ജുണ്ടിൽ സഹനടനായി വേഷമിട്ട് ശ്രദ്ധിക്കപ്പെട്ട നടൻ ബാബു രവി സിങ് ഛേത്രി ഇന്നലെ കൊല്ലപ്പെട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. നടൻ്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. നഗ്നനാക്കി കെട്ടിയിട്ട ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. മുഖം പാറക്കല്ലുകൊണ്ട് അടിച്ച് വികൃതമാക്കിയിരുന്നു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.



+ There are no comments
Add yours