
യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ പുത്തൻ അപ്ഡേറ്റ് പുറത്ത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രം ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഉണ്ണി മുകുന്ദൻ്റെ സ്റ്റൈലിഷ്
ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ
വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
അതിനുപിന്നാലെ ഇപ്പോഴിതാ
സിനിമയുടെ പുതിയ അപ്ഡേറ്റ്
ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
‘വയലൻസ് ഇൻകമിംഗ് ലെറ്റ്സ്
കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത്
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്’ എന്ന
പോസ്റ്ററുമായാണ് മാർക്കോയുടെ
റിലീസ് അനൗൺസ്മെന്റ്. ചിത്രം
വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ്
എന്റർടെയ്ൻമെന്റ്സ് തന്നെയാണ്.


+ There are no comments
Add yours