
തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ടുവസ്ത്രങ്ങൾ നൽകി ചന്ദ്രബാബു നായിഡു
ലഡ്ഡു വിവാദത്തിനിടെ തിരുപ്പതി ക്ഷേത്രത്തിലേക്ക് കാണിക്കയായി പട്ടുവസ്ത്രങ്ങൾ നൽകി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബ്രഹ്മോത്സവത്തിന്റെ ആദ്യദിനത്തിലാണ് നായിഡു ഭാര്യയോടൊപ്പം തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്. സ്വർണത്താലത്തിൽ കൊണ്ടുവന്ന വിലകൂടിയ പട്ടുവസ്ത്രങ്ങൾ ഇരുവരും ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നു.


+ There are no comments
Add yours